കോഴിക്കോട്: സംസ്ഥാനത്ത് ഹര്‍ത്താലിനെതിരെ രോഷം കത്തുകയാണ്. അക്രമങ്ങള്‍ വ്യാപിക്കുമ്പോഴും ഒരു വശത്ത് ചെറുത്തുനില്ക്കുന്ന ജനങ്ങളുടെ കാഴ്ച. ഹര്‍ത്താലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കാഴ്ചകളില്‍ ഏറെ കയ്യടി നേടുന്ന ഒന്ന് ഇതാ.
ഹര്‍ത്താലില്‍ കടകള്‍ പൂട്ടാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്ത ബിജെപി അനുകൂലികളായ രണ്ട് യുവാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതാണ് രംഗം. നാട്ടുകാര്‍ ഇവരെ കയ്യോടെ പിടികൂടി. ഒടുവില്‍ സാധനം വാങ്ങി വേഗം സ്ഥലം വിട്ടോ എന്ന താക്കീതും നല്കി വിട്ടയച്ചു.
”ഇനി പാടിച്ചാലിലെ ഇന്ന് തുറന്ന് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ല എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പാടിച്ചാല്‍ തിരുവാതിര ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന സംഘി” എന്ന അടിക്കുറിപ്പോടെ വീഡിയോ സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.
Discussion about this post