ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയുടെ വിവാദ ഭാഗങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ട് ശാന്തൻപാറയിലും സൂര്യനെല്ലിയിലും നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികളുടെ പന്തംകൊളുത്തി പ്രതിഷേധം നടന്നത്.
എത്രയും പെട്ടെന്ന് തന്നെ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആനയുടെ അക്രമണത്തിൽ പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവനുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ കാട്ടാനയുടെ ആനയുടെ ആക്രമണത്തിൽ വീടുകൾ നശിച്ചിരുന്നു. കോടതിയ്ക്കും പരിസ്ഥിതി വാദികളെന്ന് അവകാശപ്പെടുന്നവർക്കും ഇവിടത്തെ സാഹചര്യം അറിയില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുകയാണ്.
ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാനായി പ്രത്യാക ദൗത്യം തയ്യാറാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ സ്വമേധയായുള്ള ഇടപെടലിനെത്തുടർന്നാണ് ദൗത്യം മാറ്റിവച്ചത്. ഒരു ഓമൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.