കൊച്ചി: തങ്ങളുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ പോലീസിന്റെയോ സര്‍ക്കാരിന്റെയോ ഗൂഢാലോചന ഇല്ലെന്ന് ബിന്ദു. സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല കയറിയതെന്ന് ബിന്ദു വെളിപ്പെടുത്തി. പോലീസ് ഞങ്ങളെയല്ല, ഞങ്ങള്‍ അവരെയാണ് ഉപകരണമാക്കിയതെന്നും ബിന്ദു പറഞ്ഞു.
സുരക്ഷ നല്‍കിയത് രണ്ട് എസ്പിമാരാണ്. പമ്പ മുതല്‍ സുരക്ഷ ഒരുക്കി. സന്നിധാനത്തേക്കു നടന്നു കയറി. ദര്‍ശനം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഭക്തര്‍ക്കൊപ്പമാണു മല ചവിട്ടിയത്.
ഇരുയുവതികളും ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തിലാണ്. ഇപ്പോള്‍ ഒരു സംഘടനയിലും അംഗമല്ലെന്നും ഇവര്‍ പറഞ്ഞു.
Discussion about this post