തിരുവനന്തപുരം: പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘നിലവില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല. എന്നാല്‍ പുതിയ കൊവിഡ് വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണ്. കൊവിഡിന്റെ തീവ്രത കൊണ്ടല്ല മറ്റ് അസുഖമുള്ളവരാണ് മരണപ്പെടുന്നത്.” എന്ന് മന്ത്രി പറഞ്ഞു.
also read: വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ആറ് വർഷത്തേക്ക് ഇനി മത്സരിക്കാനുമാകില്ല
” പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം, എല്ലാവരും മാസ്‌ക് ധരിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.’ എന്നും വീണാ ജോര്‍ജ് പറഞ്ഞു.