തൃശ്ശൂർ: കൂടുതൽ ബിജെപിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസ. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാസാ സംസ്ഥആന അഘ്യാക്ഷനും പങ്കെടുക്കുന്നു. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്റർ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃശ്ശൂർ എലൈറ്റ് ഹോട്ടലിലാണ് സെമിനാർ നടക്കുക. മുൻ വൈസ് ചാൻസലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. കെഎസ് രാധാകൃഷ്ണൻ, സീറോ മലബാർ സഭ മുൻ പിആർഒ പിഐ ലാസർ തുടങ്ങിയവർ സെമിനാറിൽ സംസാരിക്കുന്നുണ്ട്.
ഈ പരിപാടി ബിജെപിയുടെ ഇന്റലക്ച്വൽ സെൽ ആണ് സംഘടിപ്പിക്കുന്നത്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ ആവിഷ്കാരമാ് ‘കക്കുകളി’ എന്ന നാടകത്തിന് എതിരെ ക്രിസ്ത്യൻ സംഘടനകൾ നേരത്തേയും രംഗത്തെത്തിയിരുന്നു. അടുത്തിടെ അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു.
Discussion about this post