കോഴിക്കോട്: സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കു്ന്ന വിവാദ വ്യവസായിയാണ് ഫാരിസ് അബൂബക്കർ. അദ്ദേഹവും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ബന്ധുക്കളാണെന്ന തരത്തിൽ ഇതിനിടെ ചില മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചാണം നടന്നിരുന്നു. മന്ത്രിയുടെ മാതൃസഹോദരനാണ് ഫാരിസ് അബൂബക്കർ എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും പ്രചാരണമുണ്ടായത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. തനിക്ക് അഞ്ച് അമ്മാവന്മാർ ഉണ്ടെന്നും അതിൽ ഒരാൾ ഫാരിസ് അബൂബക്കർ അല്ലെന്നും മന്ത്രി വിശദമാക്കുന്നു.
തനിക്ക് ഇപ്പോൾ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണെന്നും ഫോണിൽ പോലും വർത്താനം പറയാത്ത ഒരു അമ്മാവനെയാണ് കിട്ടിയതെന്നുമാണ് മന്ത്രി രസകരമായി ഈവിവാദത്തോട് പ്രതികരിച്ചിരിക്കുന്നത്. കൂടാതെ, എന്നെങ്കിലും ആ അമ്മാവനെ കാണാൻ സാധിക്കുമായിരിക്കും. അങ്ങനെയൊരു അമ്മാവനെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ വാക്കുകൾ: ‘എന്റെ ഉമ്മാക്ക് അഞ്ച് സഹോദരന്മാരാണുള്ളത്. അബ്ദുറഹിമാൻ, അബ്ദുൾ അസീസ്, മുജീബ് റഹിമാൻ, അബ്ദുൾ ഷുക്കൂർ, അബ്ദദുൾ റഷീദ്. ഇപ്പൊ ഒരു പുതിയ അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. ഫോണിൽ പോലും വർത്താനം പറയാത്ത ഒരു അമ്മാവനെയാണ് കിട്ടിയത്. എന്നെങ്കിലും കാണാൻ സാധിക്കുമായിരിക്കും. അങ്ങനെയൊരു അമ്മാവനെ കിട്ടിയതിൽ സന്തോഷം പങ്കുവെക്കുന്നു.’
Discussion about this post