കണ്ണൂര്‍: വഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ ജിടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച നിഷാന്‍.
പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.