തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് കേസെടുത്തു. ഡിജിപിയോട് വനിതാ കമ്മിഷന് റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ അവര്‍ സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും മര്‍ദ്ദിച്ചും ഭയപ്പെടുത്തിയും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രവണത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന് പറഞ്ഞു.
ശബരിമല യുവതി പ്രവേശനം നടന്നതിന് പിന്നാലെ ബിജെപി നേതാക്കളുടെ നിലപാട് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകള്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെയാണ് കമ്മീഷന് കേസ് എടുത്തിരിക്കുന്നത്.
Discussion about this post