തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ പ്രവേശിച്ച യുവതികളെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി നേതാവിന് എതിരെ കേരള വനിതാ കമ്മീഷന്‍ കേസെടുത്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച ശിവരാജന്റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. ബിന്ദു, കനകദുര്‍ഗ എന്ന യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഇതിന് എതിരെയാണ് വനിതാ കമ്മീഷന്‍ കേസ് എടുത്തത്.
യുവതിപ്രവേശനം അനുവദിക്കുന്ന വിധി വന്നതിന് ശേഷം 97-ാം ദിവസമാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം കഴിഞ്ഞ ദിവസം നടന്നത്.