തൃശൂര്‍: തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റ് വി ആര് കൃഷ്ണതേജ. നേരത്തെ തൃശ്ശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാര്‍ കൃഷ്ണതേജക്ക് ചാര്‍ജ് കൈമാറി. ആലപ്പുഴയില്‍ ഏറെ ജനകീയനായ കൃഷ്ണതേജയ്ക്ക് തൃശൂരും സുപരിചിതമാണ്.
നേരത്തെ തൃശൂരില്‍ എ കൗശിഗന് കളക്ടറും ഹരിത വി കുമാര്‍ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു.
ഇന്ന് രാവിലെ പത്തിനാണ് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹരിത വി കുമാര്‍, കൃഷ്ണതേജയ്ക്ക് ചുമതല കൈമാറിയത്.
18 മാസത്തിനുള്ളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഹരിത വി കുമാര്‍ നിറഞ്ഞ സംതൃപ്തിയോടെയാണ് ജില്ലയില്‍ നിന്ന് പോകുന്നതെന്ന് പറഞ്ഞു. ഇനി ആലപ്പുഴയില്‍ കളക്ടറാവും.
Discussion about this post