തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പോലീസിന്റെ പിടിയിലായത്.
കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്ശനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
also read: മെഡിക്കല്‍ കോളേജില്‍ സ്ത്രീ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പാക്കും: വനിതാ കമ്മീഷന്‍
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്കിയിരുന്നു. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ്.
Discussion about this post