ശരീരം നന്നാക്കാന്‍ ജിമ്മിലെത്തി, യുവാവിന് ട്രെയിനര്‍ നല്‍കിയത് കുതിരയ്ക്ക് നല്‍കുന്ന മരുന്നുകള്‍, ബാധിച്ചത് പലവിധ രോഗങ്ങള്‍, പരാതി

മലപ്പുറം: ശരീരം നന്നാക്കാന്‍ ജിമ്മിലെത്തിയ ബോഡിബില്‍ഡര്‍ക്ക് പന്തായക്കുതിരയ്ക്ക് ഉന്മേഷം ഉണ്ടാകാനുള്ള മരുന്നുകള്‍ ട്രെയിനര്‍ നല്‍കിയതായി പരാതി. മലപ്പുറം ജില്ലയിലാണ് സംഭവം. ചങ്ങരംകുളം സ്വദേശി സന്തോഷിനാണ് ഈ ദുരവസ്ഥ ഉണ്ടായത്.

ഗള്‍ഫിലെ ജോലിക്ക് വേണ്ടി ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ 10 വര്‍ഷത്തോളമായി ജിമ്മില്‍ പോകുകയാണ് സന്തോഷ്. തിരൂരിലെ ട്രെയിനറിനടുത്തായിരുന്നു പോയിരുന്നത്. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാളാണ് പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചതായും പറയുന്നു.

also read: വാഹനാപകടത്തില്‍ പരിക്കേറ്റ് ജീവനായി പിടഞ്ഞ് യുവാവ് റോഡില്‍, കാണികളായി നോക്ക് നിന്ന് ഫോട്ടോയെടുത്ത് നൂറുകണക്കിനാളുകള്‍, ഒടുവില്‍ രക്ഷകയായി എത്തി വനിതാപോലീസ് ഓഫീസര്‍, അഭിനന്ദനപ്രവാഹം

എട്ട് മാസത്തിനിടെ എണ്‍പതിനായരിത്തോളം രൂപയുടെ മരുന്നുകള്‍ വാങ്ങി. മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് പലവിധ രോഗങ്ങള്‍ ബാധിച്ചുവെന്നും തുടര്‍ന്ന് ഡോക്ടറിനെ കണ്ടപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് മനസിലായതെന്നും സന്തോഷ് പറയുന്നു.

also read: ‘ദേവതമാര്‍ക്ക് നിദ്രാഭംഗം’: എലി ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം മാറ്റി പുരി ജഗന്നാഥ ക്ഷേത്രം

ഒരു ആരോഗ്യമുള്ളയാള്‍ കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകളും യുവാവിന് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പു കുറയ്ക്കാനുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറപ്പിക്കുള്ള മരുന്ന് എന്നിവയും നല്‍കി.

Exit mobile version