വാഹനാപകടത്തില്‍ പരിക്കേറ്റ് ജീവനായി പിടഞ്ഞ് യുവാവ് റോഡില്‍, കാണികളായി നോക്കി നിന്ന് ഫോട്ടോയെടുത്ത് നൂറുകണക്കിനാളുകള്‍, ഒടുവില്‍ രക്ഷകയായി എത്തി വനിതാപോലീസ് ഓഫീസര്‍, അഭിനന്ദനപ്രവാഹം

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ജീവനായി പിടഞ്ഞയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച് പുതുജീവന്‍ പകര്‍ന്ന ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ വിനീതയെ അഭിനന്ദിച്ച് കോഴിക്കോട് സിറ്റി പൊലീസ്.മാര്‍ച്ച് 14 നായിരുന്നു സംഭവം.

വിനീതയുടെ നന്മയെ അഭിനന്ദിച്ച് കോഴിക്കോട് സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാവൂര്‍ കല്‍പ്പളളിയില്‍ ബസ്സും സ്‌കൂട്ടറും അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെയാണ് വിനീത ആശുപത്രിയില്‍ എത്തിച്ചത്.

also read: മണ്ണെണ്ണ ഉള്ളില്‍ച്ചെന്നതിന് പിന്നാലെ ശാരീരിക അസ്വസ്ഥത, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ജീവനായി പിടയുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ചുറ്റും കൂടിനിന്നവര്‍ കൂട്ടാക്കാതെ വന്നപ്പോള്‍ വിനീത സധൈര്യം മുന്നോട്ട് വരികയായിരുന്നു. പല വാഹനങ്ങള്‍ക്കും കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. ഒടുവില്‍ പേരും ഊരുമറയാത്ത ഒരു നല്ല മനസിനുടമ അദ്ദേഹത്തിന്റെ കാര്‍ നിര്‍ത്തി തരുകയായിരുന്നു.

also read: യുവ അധ്യാപികയുടെ മൃതദേഹം കിടപ്പുമുറിയില്‍ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ നിലയില്‍: ഭാര്യയെ കാണാനില്ലെന്ന പരാതിയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഒളിവില്‍

എന്നാല്‍ ആശുപത്രിയിലേക്ക് വരാന്‍ ആരും കൂട്ടാക്കിയില്ല. കൂടിനിന്നവര്‍ ഫോട്ടോയും വിഡിയോയും എടുത്ത് ഷയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍യാത്രികന്‍ അര്‍ജുന്‍ സുധീര്‍ ആശുപത്രിയിലേക്ക് കൊണ്ടും പോവുന്നതിനിടെ മരിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മനുഷ്യത്വം മരവിച്ച മനുഷ്യര്‍ക്ക്……. മനസാക്ഷിയുടെ പ്രതീകമായി മാവൂര്‍ പോലിസ് ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വിനീത. മാരകമായ പരിക്ക് പറ്റി റോഡില്‍ കിടന്നയാളുടെ ജീവന്‍ രക്ഷിക്കാന്‍ അതുവഴി കടന്ന് വന്ന പല വാഹനങ്ങള്‍ക്കും കൈ കാണിച്ചിട്ടും ഒട്ടു മിക്ക വാഹനങ്ങളും നിര്‍ത്താതെ കടന്ന് പോയി.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആ ദയനീയ കാഴ്ച താങ്ങാന്‍ മനസ്സ് ഉറപ്പ് ഇല്ലാത്തവരാകാം വാഹനം നിര്‍ത്താതെ പോയത് ! അവരെ കുറ്റപെടുത്തുന്നില്ല .അവസാനം മകളെയും കൊണ്ട് പരീക്ഷ എഴുതാന്‍ പോകുന്ന പേരും നാടും അറിയാത്ത ഒരു നല്ല മനസ്സിന് ഉടമയാണ് അപകടത്തില്‍പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ തന്റെ കാര്‍ നിര്‍ത്തി കൊടുത്തത്.

കാറില്‍ കയറ്റിയെങ്കിലും പക്ഷെ കൂടെ ഒന്ന് പോകാന്‍ ഒരാളും തയ്യാറായില്ല. നൂറ് കണക്കിന് ആളുകള്‍ കാണികള്‍ ആയി നോക്കി നിന്ന് ഫോട്ടോയും, വീഡിയോസും എടുത്ത് വാര്‍ത്ത പ്രചരണം നടത്താനുള്ള ധൃതിയാണ് കാണിച്ചത്. ജീവന് വേണ്ടി പിടക്കുന്ന അപകടത്തില്‍പെട്ടയാളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുതിച്ചു.

ആത്മാര്‍ത്ഥയോടെ ധീരതയോടെ മനോ ധൈര്യം വിടാതെ അപകടം പറ്റിയ ജീവനും കൊണ്ട് ഹോസ്പിറ്റലിലേക്ക് കുതിച്ച മാവൂര്‍ പോലീസ് കോണ്‍സ്റ്റബിള്‍ വിനീതക്ക് കോഴിക്കോട് സിററി പോലീസീന്റെ അഭിനന്ദനങ്ങള്‍.

Exit mobile version