വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു,

മലപ്പുറം: വാഹനാപകടത്തില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. മലപ്പുറത്താണ് സംഭവം. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ ആണ് മരിച്ചത്.

ഇരുപത്തിമൂന്ന് വയസ്സായിരുന്നു. ഡിവൈഎഫ്‌ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ് അനുഷ. അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അനുഷ മരിച്ചത്.

also read: ജപ്പാൻ പ്രധാനമന്ത്രിക്ക് ഒപ്പം പാർക്കിൽ പാനി പൂരി കഴിച്ച് പ്രധാനമന്ത്രി മോഡി; വീഡിയോ വൈറൽ

കോളജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

also read: ടോറസ് ലോറി ഇടിച്ച് റോഡില്‍ തെറിച്ച് വീണു, കാല്‍നടയാത്രക്കാരിയായ 60കാരിക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. രവി അച്ഛനും ഷൈലജ അമ്മയുമാണ്. അക്ഷയ് ജിത്ത് ഏക സഹോദരന്.

ഗ്രന്ഥശാലാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് അനുഷ. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്ത്ഥിനിയായിരുന്നു.

Exit mobile version