തൃശൂര്‍: വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചുള്ളിപ്പടിയിലാണ് സംഭവം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് മരിച്ചത്.
അറുപത് വയസ്സായിരുന്നു. ടോറസ് ലോറിയിടിച്ചാണ് അപകടം. ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂര്‍ എം.ഐ മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Discussion about this post