കൊച്ചി: മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാനൊരുങ്ങുന്നു. മാലിന്യ സംസ്കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.
മാര്‍ച്ച് 25, 26 തീയതികളില്‍ എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. നിയമം പാലിക്കാത്തവര്‍ക്കെതിരെ ചട്ടം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
എം. ബി. രാജേഷിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Discussion about this post