മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്ക്കാട്ടിലാണ് സംഭവം. ആലപ്പുഴ വടക്കല്‍ പൂമതൃശേരി നിക്സന്റെ മകള്‍ അല്‍ഫോന്‍സയാണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സായിരുന്നു. പെരിന്തല്‍മണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അല്‍ഫോന്‍സ. അല്ഫോന്സ്യക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് പരിക്കേറ്റു.
also read: ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ടു, പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍ സ്വദേശി അശ്വിനാണ് അപകടത്തില്‍ പരുക്കേറ്റത്. യുവാവിനെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്.
also read: സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി: സുരക്ഷ വര്‍ധിപ്പിച്ചു
കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അല്‍ഫോന്‍സയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അല്‍ഫോന്‍സയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post