കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മെഡിക്കല്‍ കോളജിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര സ്വദേശി ശശീന്ദ്രനെ പോലീസ് പിടികൂടി. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഐസിയുവില്‍ വച്ചാണ് പീഡനത്തിന് ഇരയായത്. ആശുപത്രി അറ്റന്റര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിരുന്നു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സര്‍ജിക്കല്‍ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുളള മയക്കത്തില്‍ നിന്ന് പാതി ഉണര്‍ന്നിരിക്കവെയാണ് ആക്രമണമുണ്ടായത്. യുവതി പീഡനവിവരം ഭര്‍ത്താവിനോട് തുറന്ന് പറയുകയായിരുന്നു. ശസ്ത്രക്രിയയുടെ മയക്കത്തിലായതിനാല്‍ ഈ സമയത്ത് യുവതിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല.