മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, സൗദി അറേബ്യയില്‍ 23കാരിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനിയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മരിച്ച യുവതിയെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

also read: ‘അക്രമം വഴിമാറും ചിലര്‍ വരുമ്പോള്‍’; അമ്പലപ്പറമ്പില്‍ തല്ലുണ്ടാക്കിയവരെ അടിച്ചോടിച്ച് പോലീസ്, വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ്

പരിക്ക് പറ്റിയവരില്‍ രണ്ട് പേരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. ജോര്‍ദാനില്‍ പോയി സന്ദര്‍ശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ ജിദ്ദയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ അല്ലൈത്തില്‍ വെച്ച് അജോര്‍ദാനില്‍ നിന്നും ജിസാനിലേക്ക് മടങ്ങും വഴി വാഹനത്തിന്റെ ടയര് പൊട്ടിയാണ് അപകടം സംഭവിച്ചത്.

also read: ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ തൃശൂരില്‍: 55 അടി ഉയരത്തില്‍ ഒറ്റക്കല്ലില്‍ നിര്‍മ്മാണം

രണ്ടര വയസുള്ള ഐസല്‍ മറിയം എന്ന കുട്ടിയും അപകട സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ജിസാനിലുള്ള നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ ഭര്‍ത്താവ് ഇവരുടെ കൂടെ ജോര്‍ദാനില്‍ പോയിരുന്നില്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് യുവതിയേയും കുഞ്ഞിനേയും ജോര്‍ദാനിലേക്ക് അയച്ചിരുന്നത്. മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version