കണ്ണൂര്‍: ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് കണ്ണൂര്‍ പുലിക്കുരുമ്പ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. ജോണ്‍ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
ഭര്‍ത്താവ്: പരേതനായ പൈലി (പാപ്പച്ചന്‍). മക്കള്‍: സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ.ജോണ്‍ ബ്രിട്ടാസ്, സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു,ജിമ്മി ദുബായ്. മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ) ,ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ്( ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍(പെരുമ്പടവ്). നെയ്‌ശേരി പടിഞ്ഞാറയില്‍ (തോട്ടത്തില്‍മ്യാലിന്‍ ) കുടുംബാഗമാണ് പരേത.
Discussion about this post