തെരഞ്ഞെടുപ്പില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വവും സീറ്റും പ്രഖ്യാപിച്ച് സുരേഷ് ഗോപി, വിമര്‍ശിച്ച് ബിഡിജെഎസ്

ആലപ്പുഴ: നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ത്ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചതില്‍ അമര്‍ഷം പ്രകടിപ്പിച്ച് ബിഡിജെഎസ്. ബിഡിജെഎസിന്റെ നേതാക്കളടക്കം പലരും ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ് സുരേഷ് ഗോപി സ്വയം സ്ഥാനാര്‍ത്ഥിത്വവും സീറ്റും പ്രഖ്യാപിക്കുന്ന വിധം പ്രസംഗിച്ചത്. ബിഡിജെഎസ് നേതാക്കള്‍ ഇതില്‍ അമര്‍ഷം പ്രകടിപ്പിച്ച് പോസ്റ്റിട്ടതോടെ ബിഡിജെഎസ് കൊച്ചിയില്‍ നടന്ന സംസ്ഥാന പഠന ശിബിരത്തില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന ബിജെപി നേതാക്കള്‍ എത്തിയില്ല.

also read: ‘നല്ല വേദന, രണ്ട് സ്റ്റിച്ചാണ് തലയിലുള്ളത്’; തലയില്‍ മുറിവേറ്റ വിവരം ആരാധകരെ അറിയിച്ച് അമൃത സുരേഷ്

അതേസമയം, ശിബിരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയെ ശക്തമായി വിമര്‍ശിച്ചു. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് തുഷാര്‍ പറഞ്ഞു.

also read: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റുവീണു, 11കാരന് ദാരുണാന്ത്യം

തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ഡിഎഫും യുഡിഎഫും വരുമെന്നും കേരളത്തിലെ എന്‍ഡിഎ അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ അവകാശപ്പെട്ടു.

Exit mobile version