ട്രെയിന്‍ യാത്രക്കിടെ സൗഹൃദത്തിലായി, പെണ്‍കുട്ടിയ്ക്ക് മദ്യം നല്‍കി പീഡന ശ്രമം; അവധിക്ക് നാട്ടിലേക്കുള്ള യാത്രക്കിടെ സൈനികന്‍ അറസ്റ്റില്‍

ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ മദ്യം നല്‍കി ബിരുദാനന്തര വിദ്യാര്‍ഥിനിയെ സൈനികന്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട കടപ്ര മാന്നാര്‍ സ്വദേശിയായ പ്രതീഷ് കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പീഡനത്തിനിരയായ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി ഭര്‍ത്താവിനോട് സംഭവങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി മദ്യലഹരിയിലായിരുന്നു. വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി വിവരം പറഞ്ഞത്.

കര്‍ണാടക സര്‍വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉഡുപ്പിയില്‍ നിന്നാണ് രാജധാനി എക്സ്പ്രസില്‍ കയറിയത്. സൈനികന്റെ എതിര്‍വശത്തുള്ള അപ്പര്‍ ബര്‍ത്തിലാണ് വിദ്യാര്‍ഥിനിക്ക് സീറ്റ് ലഭിച്ചത്. യാത്രക്കിടെ സൈനികന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. തിരുവനന്തപുരം വരെ പെണ്‍കുട്ടിയും കൊല്ലം വരെ സൈനികനും യാത്ര ചെയ്യേണ്ടിയിരുന്നു. യാത്രക്കിടെ ഇരുവരും കൂടുതല്‍ സൗഹൃദത്തിലായി.

അതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി. വ്യാഴാഴ്ച രാത്രി ഏഴിനും ഒമ്പതിനും എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലാണ് മദ്യലഹരിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതി 17 ഗാര്‍ഡ് സൈനിക ബറ്റാനിയിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. ജമ്മുകശ്മീര്‍ രജൗറി ജില്ലയിലെ നരിയാന്‍ ട്രാന്‍സിസ്റ്റ് ക്യാമ്പില്‍ ജോലി ചെയ്യുന്ന സൈനികന്‍ അവധിക്ക് നാട്ടിലേക്ക് വരുകയായിരുന്നു.

മണിപ്പാല്‍ സര്‍വകലാശാല പിജി വിദ്യാര്‍ഥിയായ യുവതി തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം വിവരം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ഇയാളെ വീട്ടില്‍നിന്നും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ യുവതിക്ക് മദ്യം നല്‍കിയെങ്കിലും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിയായ പ്രതീഷ് പോലീസിനോടു പറഞ്ഞു.

Exit mobile version