കൊച്ചി: 24 ചാനലിൽ നിന്നും പിരിച്ചുവിട്ട മാധ്യമപ്രവർത്തക സുജയ പാർവതി തിരിച്ചെത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘപരിവാർ തൊഴിലാളി സംഘടന ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനാണ് സുജയ പാർവതിക്ക് എതിരെ ചാനൽ നടപടി എടുത്തത്.
ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയേയും ബിജെപിയേയും വാഴ്ത്തി സംസാരിച്ചിരുന്നു സുജയ പാർവതി. അതേസമയം, പിരിച്ച് വിട്ട സുജയ പാർവതിയെ തിരിച്ചെടുക്കണമെന്ന് ശ്രീകണ്ഠൻ നായരോട് ആവശ്യപ്പെട്ടതായി ചാനൽ ഉടമ ഗോകുലം ഗോപാലൻ പ്രതികരിച്ചു.
സുജയ പാർവതി മിടുക്കിയാണെന്നും പിരിച്ച് വിട്ട കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും ശ്രീകണ്ഠൻ നായരോട് ആവിശപ്പെതായാണ് ഗോകുലം ഗോപാലൻ പ്രതികരിച്ചു. സാധാരണ ചാനലിന്റെ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും എന്നാൽ സുജയുടെ കാര്യത്തിൽ ഇടപെട്ടത് ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
Discussion about this post