ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം.
പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്. ജമ്മുവില്‍ ജോലി ചെയ്തിരുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാര്‍ത്ഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്.
ട്രെയിനില്‍ വച്ച് ഇരുവരും സൗഹൃദത്തിലാവുകയും നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കി അബോധവസ്ഥായിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് യുവതിയുടെ ഭര്‍ത്താവ് തിരുവനന്തപുരം റെയില്‍വേ പോലീസിന് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
തുടര്‍ന്ന് ഇന്നലെ വൈകീട്ട് പ്രതീഷിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയതായി പ്രതി സമ്മതിച്ചു. ലൈംഗികമായി പീഡിപ്പിച്ചില്ലെന്നാണ് ഇയാളുടെ മൊഴി. ഇയാളെ വൈകീട്ട് കോടതയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post