കൊല്ലം: ചടയമംഗലത്തെ പതിനേഴുകാരിയായ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലിനെ ബംഗളൂരുവിൽ എത്തിയാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി 25ന് രാവിലെ പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് അഖിലുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ രണ്ടു വർഷം ഇരുവരും പ്രണയിച്ചു. ഈ കാലത്ത് അഖിൽ പെൺകുട്ടിക്ക് ഫോൺ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പും നൽകിിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നു.
ALSO READ- വസ്തു അളക്കുന്നതിന് കൈക്കൂലി; പുനലൂരിലെ സർവേയറെ കൈയ്യോടെ പിടികൂടി വിജിലൻസ്
ഇതോടെ അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പലപ്രാവശ്യം വിലക്കിയിട്ടും അഖിൽ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അഖിൽ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ചാണ് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്..