മൂവാറ്റുപുഴ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലാണ് സംഭവം. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പള്ളിച്ചിറങ്ങര ഭാഗത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട് ബൈക്ക് തടി ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം തിരുവനന്തപുരത്ത് ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണര്‍ മൂടിയിരുന്ന പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം.
യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറ്റില്‍ അകപ്പെട്ടു. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്.
Discussion about this post