ഒപി പ്രവര്‍ത്തിക്കില്ല, ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഇന്ന് സംസ്ഥാനവ്യാപകമായി പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്. കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

also read: ‘ടിക്കറ്റ് കാണിച്ചിട്ട് പോ’; ആൾക്കൂട്ടത്തിൽ വെച്ച് യുവതിയോട് ആക്രോശിച്ച് ടിടിഇ; മോശം പെരുമാറ്റത്തിന് സസ്‌പെൻഡ് ചെയ്ത് റെയിൽവേ; വീഡിയോ

സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.

also read: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്ററും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ; രണ്ടു യുവതികളെ രക്ഷപ്പെടുത്തി

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ. അതേസമയം, ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും.

Exit mobile version