ഇടുക്കി: സ്കൂൾ വിദ്യാർഥിനിയായ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു. കുമളിക്ക് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് വിദ്യാർത്ഥിനി പ്രസവിച്ചത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുമളി പോലീസ് സ്ഥലത്തെത്തി 16-കാരിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയായ ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വിദ്യാർത്ഥിനി നൽകിയ മൊഴി പ്രകാരം സഹപാഠിയായ ആൺകുട്ടിയുമായി കുട്ടി അടുപ്പത്തിലായിരുന്നു. തന്നെ മറ്റാരും ഉപദ്രവിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
സ്കൂളിൽ നിന്നും വന്നതുതൊട്ട് വൈകിട്ട് മുതൽ ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടി ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ലെന്നാണ് വിവരം.
also read- കാന്താര സിനിമ ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും; ഋഷഭ് ഷെട്ടി ജനീവയിലെത്തി
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച കുട്ടി സ്കൂളിൽ പോയിരുന്നില്ല. ഇതിനുപിന്നാലെയാണ് വീട്ടിൽവെച്ച് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.