ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണ് അപകടം, 28കാരന് ദാരുണാന്ത്യം

മൂലമറ്റം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലിയിലാണ് ദാരുണസംഭവം. ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണാണ് അപകടം.

പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് ആണു മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ജിത്തുവിന് ഒപ്പണ്ടായിരുന്ന ജോസ്വിനെ പരുക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം. ഇരുവരും ചെറുതോണിയില്‍ പോയി മടങ്ങുകയായിരുന്നു. അറക്കുളം മൈലാടിക്കു സമീപമെത്തിയപ്പോള്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു.

also read: എറണാകുളം കലക്ടറായിരിക്കെ ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു, സ്ഥലംമാറ്റം സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് സ്വാഭാവികമായ കാര്യം; കലക്ടര്‍ രേണുരാജ്

40 അടി താഴ്ചയിലേക്കാണു വാഹനം മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ജിത്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version