മൂലമറ്റം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലിയിലാണ് ദാരുണസംഭവം. ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണാണ് അപകടം.
പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് ആണു മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ജിത്തുവിന് ഒപ്പണ്ടായിരുന്ന ജോസ്വിനെ പരുക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം. ഇരുവരും ചെറുതോണിയില്‍ പോയി മടങ്ങുകയായിരുന്നു. അറക്കുളം മൈലാടിക്കു സമീപമെത്തിയപ്പോള്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിനു സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു.
40 അടി താഴ്ചയിലേക്കാണു വാഹനം മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ജിത്തുവിന്റെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post