കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ വീട്ടില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാടാണ് സംഭവം.
അയിച്ചോത്ത് സ്വദേശി മുക്കോലപറമ്പത്ത് കെ കെ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടയിലായിരുന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
also read: നടന് ഇന്നസെന്റ് ആശുപത്രിയില്‍, അതീവ ഗുരുതരാവസ്ഥയില്‍
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ച വെടിമരുന്ന് അടക്കമുള്ള സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. ബോംബ് നിര്‍മിക്കുന്നതിനിടെ വൈകീട്ട് ആറ് മണിയോടെ വീട്ടിനുള്ളിലാണ് സ്ഫോടനം നടന്നത്. മുന്‍പും സമാന സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്.
അന്നും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസ് നടന്നുവരവെയാണ് വീണ്ടും വീട്ടില്‍ സ്ഫോടനം ഉണ്ടായത്. സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post