മുഖ്യമന്ത്രിയുടെ ദുര്‍വാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

അതോടൊപ്പം 15 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്നും മുഖ്യമന്ത്രി പറയുന്ന പോലെ ചരിത്ര സംഭവമല്ലയെന്നും ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുര്‍വാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നിട്ടില്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കൂടാതെ യുവതികള്‍ അകത്തു കയറിയത് മുഖ്യമന്ത്രിയുടെ തിരക്കഥയിലൂടെയാണെന്നും ചെന്നിത്തല ആരോപിച്ചു. രഹസ്യമായി യുവതികളെ സന്നിധാനത്ത് എത്തിച്ച് തന്റെ നവോത്ഥാന വാശി മുഖ്യമന്ത്രി തീര്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ചെയ്തത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലയെന്നും ചെന്നിത്തല പറഞ്ഞു.

അതോടൊപ്പം 15 ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വനിതാ മതിലില്‍ പങ്കെടുത്തതെന്നും മുഖ്യമന്ത്രി പറയുന്ന പോലെ ചരിത്ര സംഭവമല്ലയെന്നും ചെന്നിത്തല ആരോപിച്ചു.

Exit mobile version