ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ ജീവനൊടുക്കി അമ്മയും മൂത്ത മകനും. ഇടുക്കി ജില്ലയിലാണ് ദാരുണ സംഭവം.
ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലില്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
ഇരുവരെയും കിണറ്റിലാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്.
also read: ബ്രഹ്മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം
ഇതില്‍ മനംനൊന്ത് മൂത്ത മകനെ കിണറ്റിലെറിഞ്ഞ ശേഷം ലിജ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
Discussion about this post