തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളില്‍ അരി വിതരണം. 12,037 വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം.
28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് അരി ലഭിക്കുക. വിതരണത്തിനാവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നതാണ്.
സ്‌കൂള്‍ മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
71.86 ലക്ഷം രൂപ അരി സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നതിന്റെ ചെലവുകള്‍ക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തില്‍ നിന്ന് ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.