തിരുവനന്തപുരം: മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു നടി ശരണ്യ ശശി. 2021 ഓഗസ്റ്റ് ഒമ്പതിനാണ് ശരണ്യ ട്യൂമര്‍ ബാധിതയായി താരം മരണപ്പെടുന്നത്. അസുഖകാലത്ത് ശരണ്യയ്ക്ക് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത് സുഹൃത്തും നടിയുമായ സീമ ജി നായരായിരുന്നു. സ്വന്തം സഹോദരിയെ പോലെയാണ് സീമ ശരണ്യയ്ക്ക് കൂട്ടിരുന്നത്.
ശരണ്യയുടെ ഓരോ വിശേഷങ്ങളും സീമ ജി നായര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സീമ.
പ്രിയപ്പെട്ട മോള്‍ സ്വര്‍ഗത്തിലിരുന്ന് പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാകുമെന്നും അവള്‍ അവിടെ അടിച്ചുപൊളിക്കുകയായിരിക്കുമെന്നും സീമ കുറിക്കുന്നു. കോവിഡിന് ശേഷമുള്ള ആദ്യ പൊങ്കാലയ്ക്ക് ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചതെന്നും ഈ പൊങ്കാല നീ കാണുന്നുണ്ടാകുമെന്ന് അവര്‍ക്ക് മറുപടി നല്‍കിയെന്നും സീമ പറയുന്നു.
‘ഞങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗ്ഗത്തിൽ പിറന്നാൾ.. അവൾ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് ശാരു കടന്നു പോയപ്പോൾ.. ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവൾ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാൻ ചെന്നപ്പോൾ എല്ലാവരും നിന്നെയാണ് ചോദിച്ചത്.. പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മൾ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാൻ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും 😥😥 മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH..