തൃശ്ശൂര്‍: ആറാട്ട് ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില്‍ സഹപ്രവര്ത്തകന് ക്ഷേത്ര കുളത്തില്‍ മുങ്ങിപ്പോയെന്ന യുവാവിന്റെ പരാതിയില്‍ പുലിവാല് പിടിച്ച് പോലീസും ഫയര്‍ഫോഴ്സും. എല്ലാവരും തെരച്ചില്‍ നടത്തുമ്പോള്‍ കുളത്തില്‍ മുങ്ങിപ്പോയി എന്ന് പറഞ്ഞയാള്‍ വീട്ടില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു.
ക്ഷേത്ര കുളത്തിലിറങ്ങിയ സഹപ്രവര്‍ത്തകനെ പിന്നെ കണ്ടിട്ടില്ലെന്നും തിരിച്ച് കയറിയില്ലെന്നുമായിരുന്നു യുവാവിന്റെ പരാതി. വിവരമറിഞ്ഞയുടനെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി. കുളത്തില്‍ പല തവണ മുങ്ങിത്തപ്പിയിട്ടും മുങ്ങിപ്പോയി എന്ന് പറയുന്ന ആളുടെ പൊടി പോലും കിട്ടിയില്ല.
ഇതിനിടെയാണ് മുങ്ങിയെന്ന് പറയുന്നയാള്‍ തോര്‍ത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് മറ്റൊരാള്‍ പറഞ്ഞത്. പിന്നാലെ താമസസ്ഥലത്തെത്തി നോക്കിയപ്പോള്‍ കുളത്തില്‍ മുങ്ങിയെന്ന് പറഞ്ഞ ആള് കട്ടിലില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നു.
also read: കാണാതായത് മൂന്നുവര്‍ഷം മുമ്പ്, യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍
ആറാട്ട് ദിവസം രാത്രിയിലായിരുന്നു സംഭവം. പോലീസിനെയും അഗ്നിരക്ഷ സേനയേയും നാട്ടുകാരേയും തെറ്റിധരിപ്പിച്ചതിനും പരിഭ്രാന്തി പരത്തിയതിനും പൊതുഇടത്തില്‍ ശല്യമുണ്ടാക്കിയെന്ന വകുപ്പില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
Discussion about this post