മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഗൗരവത്തോടെ കാണും! അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും; ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ വളരെ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കും. ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും ബെഹ്റ പറഞ്ഞു.

ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

അതേസമയം, ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ബിജെപി ആര്‍എസ്എസ് ആക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് സംഘടനകളുടെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.

Exit mobile version