വര്‍ക്കല: ട്രെയിന്‍ യാത്രയ്ക്കിടെ വിദേശ വിദ്യാര്‍ഥിയുടെ ഫോണ്‍ നഷ്ടപ്പെട്ടു, മിനിറ്റുകള്‍ക്കകം ഫോണ്‍ കണ്ടെത്തി നല്കി പോലീസ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ പഠിക്കുന്ന യുകെ സ്വദേശി സ്റ്റെര്‍ലിന്‍ ട്രോവയെ (23)യ്ക്കാണ് ഫോണ്‍ നഷ്ടമായത്.
വര്‍ക്കലയില്‍ നിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ സ്റ്റെര്‍ലിന്റെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പുറത്തേക്കു വീണുപോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.
തിരുവല്ലയിലിറങ്ങി പോലീസ് സ്റ്റേഷനില്‍ പരാതി പറഞ്ഞു. അപ്പോള്‍ തന്നെ ഫോണ്‍ നമ്പര്‍ വാങ്ങി ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സംവിധാനത്തിലൂടെ ഫോണ്‍ കിടക്കുന്ന സ്ഥലം പോലീസ് കണ്ടെത്തി. ഉടന്‍ പോലീസ് സംഘം റെയില്‍വേ പാളത്തില്‍ അന്വേഷണം തുടങ്ങി. സ്റ്റെര്‍ലിന്‍ സ്റ്റേഷനില്‍ വിശ്രമിക്കാന്‍ സൗകര്യവും നല്കി. അപ്പോഴേക്കും പാളത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഫോണ്‍ ലഭിച്ചിരുന്നു. ഫോണില്‍ പോലീസ് അലെര്‍ട്ട് സന്ദേശവും അയച്ചിരുന്നു.
പോലീസ് തൊഴിലാളികളെയും കൂട്ടിയാണ് സ്റ്റേഷനിലെത്തിയത്. തൊഴിലാളികള്‍ തന്നെയാണ് ഫോണ്‍ നേരിട്ട് സ്റ്റെര്‍ലിന്‍ നല്‍കിയത്. തന്റെ നാട്ടിലെ പോലീസ് പോലും ഇത്രയും ആത്മാര്‍ഥമായി ജോലി ചെയ്യുമോ എന്നും സ്റ്റെര്‍ലിങ് യാത്ര സംശയം പ്രകടപ്പിച്ചു.
Discussion about this post