കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡാക്രമണം; പ്രതിയ പെിടികൂടി കൈകാര്യം ചെയ്ത് പോലീസിനെ ഏൽപ്പിച്ച് നാട്ടുകാർ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുവതിയെ ആസിഡുകൊണ്ട് ആക്രമിച്ചയാൾ പിടിയിൽ. തളിപ്പറമ്പ് ടൗണിൽ വെച്ച് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. സംഭവത്തിൽ പ്രതിയായ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളെ കീഴ്‌പ്പെടുത്താനായി പിടിയും വലിയും നടന്നു.

വൈകുന്നേരത്തോട ജോലി കഴിഞ്ഞെത്തിയ യുവതിക്ക് നേരെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഇയാൾ ഒഴിക്കുകയായിരുന്നു. മുഖതേത്ക്ക് ആസിഡ് ഒഴിച്ചെങ്കിലുംആക്രമിക്കാനുള്ള ശ്രമം മറ്റൊരാൾ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല.

ALSO READ- ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയം; ആൺസുഹൃത്തിനെ കാണാനെത്തിയ എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും വീണു മരിച്ചു; മലയാളിയായ യുവഎഞ്ചിനീയർ അറസ്റ്റിൽ

യുവതിയുടെ ഒപ്പമുണ്ടായിരുന്നയാൾക്കും സംഭവത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാഹിദയും പ്രതി അഷ്‌കറും തമ്മിൽ മുൻപരിചയമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Exit mobile version