കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ അയ്യപ്പ കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലില്‍ വ്യാപകമായ ആക്രമണങ്ങള്‍. ഇതിനിടെ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ വെച്ച് ഹര്‍ത്താലിനെതിരെ ജനങ്ങള്‍ തിരിഞ്ഞതോടെ, ബൈക്കും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഹര്‍ത്താല്‍ അനുകൂലികളുടെ വീഡിയോ വൈറലാവുകയാണ്.
ആര്‍എസ്എസിന്റെ കൊടിയുമായി ബൈക്കുകളില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനം നടത്തുകയായിരുന്ന നൂറുകണക്കിന് സംഘപ്രവര്‍ത്തകരെയാണ് എടപ്പാള്‍ ജംഗ്ഷനില്‍ വെച്ച് കൂട്ടമായി സംഘടിച്ച ജനങ്ങള്‍ ഓടിച്ചുവിട്ടത്. തൃശ്ശൂര്‍ ഭാഗത്തുനിന്നും ജംഗ്ഷന് കടന്നു പോവുകയായിരുന്ന റാലി പെട്രോള്‍ പമ്പിനു മുന്നില്‍ വെച്ച് ജനങ്ങളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചുവിട്ടത്.
ഏതായാലും, ബൈക്കില്‍ ആവേശത്തോടെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന റാലി നടത്തുകയായിരുന്ന സംഘപ്രവര്‍ത്തകരുടെ ഓട്ടം സോഷ്യല്‍മീഡിയ എറ്റെടുത്തിരിക്കുകയാണ്.
Discussion about this post