കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും കൈക്കലാക്കിയ യുവാവ് പിടിയില്‍. കണ്ണൂര്‍ നീര്ച്ചാല് ജുമാ മസ്ജിദിന് സമീപം മുസ്തഫ മന്‍സിലില്‍ മുഹമ്മദ് അജ്മലാണ് (25) പനങ്ങാട് പോലീസിന്റെ പിടിയിലായത്.
മത്സ്യവ്യാപാരിയായ പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം പെണ്‍കുട്ടി ഇയാള്‍ക്ക് നല്‍കുകയായിരുന്നു. പണത്തില്‍ കുറവുകണ്ട് പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇന്‍സ്റ്റാഗ്രാം വഴി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ട അജ്മല്‍ വിവാഹ വാഗ്ദാനം നല്കി.
പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പനങ്ങാട് എസ് ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ആണ്‍കുട്ടിയാണെന്ന് കരുതി വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനില്‍ അരുണ്‍ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടില്‍ വിനയന് (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്. രണ്ടു പേര് ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post