കണ്ണൂരോ തൃശ്ശൂരോ തരൂ, മത്സരിക്കാന്‍ ഞാന്‍ റെഡി, ഒരു സംശയവും വേണ്ട, കേരളം ഞാന്‍ എടുത്തിരിക്കും; സുരേഷ് ഗോപി

തൃശ്ശൂര്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് തുറന്നുപറഞ്ഞ് സുരേഷ് ഗോപി. താന്‍ തൃശ്ശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്ന സുരേഷ് ഗോപി അമിത് ഷായോട് ആവശ്യപ്പെട്ടു.

also read: നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാനൊരുങ്ങിയ ദിവസം കുഴഞ്ഞുവീണു, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

തേക്കിന്‍കാട് മൈതാനിയില്‍ വെച്ചായിരുന്നു പരിപാടി. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് തീരുമാനമെടുക്കുന്നതെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

also read: പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം, ഭാര്യാ ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകില്ല; സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

കേരളം താന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ എന്നും തൃശൂര്‍ ഇനി താന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നുവെന്നും തൃശൂര്‍ക്കാരേ നിങ്ങള്‍ തരണം, നിങ്ങള്‍ തന്നാല്‍ എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version