റിയാദ്: മലയാളി യുവാവിന് പ്രവാസ ലോകത്ത് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശിയാണ് മരിച്ചത്. നാട്ടില്‍ പോകേണ്ട ദിവസം മുറിയില്‍ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
തൃശൂര്‍ ജില്ലയിലെ പഴുവില്‍ അറയിലകത്ത് അബ്ദുല്‍ റഹ്മാന്റെ മകന് അന്‍ഷാദ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അന്‍ഷാദ് നാല് വര്‍ഷമായി സൗദിയിലായിരുന്നു. നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയില്‍ മരണപ്പെട്ടത്.
also read: ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും? ചോദ്യവുമായി സലിം കുമാർ
ആശുപത്രിയിലായ മകന്റെ അരികില്‍ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടില്‍ നിന്നും എത്തിയിരുന്നു. മാതാവ് – ഐഷ. പ്ലസ് വണ്‍ വിദ്യാര്‍ഥി അന്‍സിയ ഏക സഹോദരിയാണ്.
Discussion about this post