തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുകയാണ് ശബരിമല കര്‍മ്മ സമിതിയും ബിജെപിയും. മാത്രമല്ല സംസ്ഥാനത്തുടനീളം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ഇതോടെ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെയുഡബ്യൂജെ.
ബിജെപിയുടേതടക്കം വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. കെപി ശശികലയുടെ വാര്‍ത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.
മാത്രമല്ല ബിജെപി ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപന്തലില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്തകളും ബഹിഷ്കരിക്കുവാനും തീരുമാനിച്ചു.
Discussion about this post