കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. എം ശിവശങ്കറിന് ജയിലില്‍ കഴിയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ലൈഫ് മിഷന് കള്ളപ്പണ കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലിലായിരുന്നു. ലൈഫ് മിഷന് കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് യുവി ജോസ് മൊഴി നല്‍കിയതോടെ ശിവശങ്കറിന് കുരുക്ക് മുറുകിയിരുന്നു.
‘കൊച്ചുമകന്റെ പ്രായമുളള കുട്ടിയാണ് എന്നെ പറ്റിച്ചത്’: വ്യാജ നോട്ട് നല്കി വൃദ്ധയുടെ 4000 രൂപയുടെ ലോട്ടറി തട്ടിയെടുത്തു
ലൈഫ് കരാര്‍ യൂണിടാകിന് തന്നെ കിട്ടാന്‍ ശിവശങ്കര്‍ ചരടുവലികള്‍ നടത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴിയിലുണ്ടായിരുന്നത്. 2019 സെപ്റ്റംബറില്‍ സ്വപ്നയുമായുള്ള വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളും പുറത്തു വന്നിരുന്നു.
Discussion about this post