പാലക്കാട്: പാലക്കാട് പോളി ക്ലിനിക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചു. ധോണി പപ്പാടി സ്വദേശി സജിയുടെ ഭാര്യ വിനീഷയാണ് മരിച്ചത്. ഇന്നലെയാണ് പ്രസവത്തിനായി വിനീഷയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വിനീഷയുടെ നവജാതശിശുവും അതീവ ഗുരുതരാവസ്ഥയില്‍ മറ്റൊരു ആശുപത്രിയില്‍ ഐസിയുവിലാണ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസ് ആശുപത്രിക്കെതിരെ കേസെടുത്തു.
നേരത്തെ ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞു മരിച്ചിരുന്നു. കൊടുമ്പ് സ്വദേശികളായ കുമാരി, ശിവദാസ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ മരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കുട്ടി പ്രസവത്തിന് മുമ്പ് തന്നെ മരിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.