കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്പുക അണയ്ക്കാന്‍ അഹോരാത്രം പണിപ്പെടുന്ന
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സംവിധായകന് വിഎ ശ്രീകുമാര്‍. ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാന്‍ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങള്‍ക്ക് അഭിവാദ്യമെന്ന് പറഞ്ഞാണ് സംവിധായകന്റെ പോസ്റ്റ്.
തീ അണിയ്ക്കാനായി എത്തിച്ചേര്‍ന്ന ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചാണ് പോസ്റ്റ്. എത്രയും വേഗം ഏറ്റവും വിജയകരമായി ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
‘ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കാന്‍ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങള്‍ക്ക് അഭിവാദ്യം. എത്രയും വേഗം ഏറ്റവും വിജയകരമായി ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. #ബ്രഹ്മപുരം #ജാഗ്രത”എന്നാണ് സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കൊച്ചി അറിയിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ വന്‍തോതില്‍ നിക്ഷേപിച്ചിട്ടുള്ള പല ഇനം പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദൂരം വരെ സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യമുണ്ട്.
Discussion about this post