തിരുവനന്തപുരം: ശബരിമലയില്‍ രണ്ടു യുവതികള്‍ ഇന്നലെ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമണം.
നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബെറിഞ്ഞു. പോലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകളാണ് പോലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരുടെ തൊട്ടു മുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പോലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞു.
നെടുമങ്ങാട്ടെ സിപിഎം കൗണ്‍സിലര്‍മാരുടേയും സിപിഎം നേതാക്കളുടേയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സംഘര്‍ഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ആക്രമണ പരമ്പര തുടരുന്നു. വന്‍ പോലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Discussion about this post