കൊച്ചി: നഗരത്തില്‍ മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തലവനൊപ്പം സിനിമാ നടന് അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന് ജോസ് (32), സംഘത്തലവന് ഞാറക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടില്‍ ശ്യാംകുമാര്‍ (38) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
നടനെ വ്യാഴാഴ്ച രാത്രി കളമശേരി ഞാലകം പോട്ടച്ചാല്‍ നഗറിലെ വാടക വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 22 ഗ്രാം എംഡിഎംഎയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ഒരുമാസത്തിനിടെ ശ്യാംകുമാറിന്റെ സംഘത്തില്‍പ്പെട്ട പത്തോളംപേരെ പിടികൂടിയിരുന്നു. നടനെ കൂട്ടുപിടിച്ച് ഇയാള്‍ നഗരത്തില്‍ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയാണ് പിടികൂടിയത്.
ഇയാള്‍ ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. ഇത് കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയായിരുന്നു വില്‍പ്പന. ‘ചാര്‍ലി’ എന്ന പേരിലാണ് നിധിന് ജോസ് സിനിമാമേഖലയില്‍ അറിയപ്പെടുന്നത്.
Discussion about this post