ഇഡ്ഡലിയെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്റ്റാന്‍ഡ്-അപ് കൊമേഡിയനായ ഗോവിന്ദ് മേനോന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
വീഡിയോയില്‍ ഇഡ്ഡലിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഗോവിന്ദ് മേനോന്‍ സംസാരിച്ചത്. ഇഡ്ഡലിക്ക് യാതൊരു രുചിയുമില്ലെന്നും ഒരു രുചിയുമില്ലാത്ത സ്‌പോഞ്ച് പരുവത്തിലുള്ളൊരു വിഭവമാണ് ഇഡ്ഡലി എന്നും ഗോവിന്ദ് മോനോന്‍ പറഞ്ഞു.
ഇഡ്ഡലിയെ എന്തിനാണ് ഇത്രയും പ്രകീര്‍ത്തിക്കുന്നതെന്നും ഗോവിന്ദ് വീഡിയോയില്‍ ചോദിക്കുന്നു. ഇനിയെങ്കിലും ഇഡ്ഡലിയെ പൊക്കിയടിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ ഗോവിന്ദ് ഇഡ്ഡലിയെ പ്രമുഖ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ അഭിനയവുമായും താരതമ്യപ്പെടുത്തുന്നുണ്ട്.
കുറെക്കാലമായി എല്ലാവരും നല്ലത് എന്ന് പറഞ്ഞുപറഞ്ഞ് നല്ലതായി വരുന്നത് പോലെയാണ് ഇഡ്ഡലിയും രണ്‍ബീറിന്റെ അഭിനയവുമെന്ന് ഗോവിന്ദ് പറഞ്ഞു. ഗോവിന്ദിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റ് ചെയ്തത്.
ഇഡ്ഡലിയോട് ഇഷ്ടമുള്ള ഒരു വിഭാഗം പേര് ഇഡ്ഡലിയെ കുറ്റം പറയുന്നത് അംഗീകരിക്കാനാകില്ലെന്നും, അതേസമയം ഗോവിന്ദ് പറയുന്നത് പോലെ ഇഡ്ഡലി ഇത്ര രുചിയുള്ളൊരു വിഭവമൊന്നുമല്ലെന്ന് പറയുന്നവരുമുണ്ട്.